കാഞ്ഞങ്ങാട് പൈതൃക പദ്ധതിയുടെ വിശദമായ രൂപരേഖ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ ജില്ലാ കളക്ടർ കെ ഇമ്പശേഖറിന് സമർപ്പിച്ചു.
കാണുന്ന നിമിഷം നമ്മോട് സംസാരിച്ചു തുടങ്ങുന്ന ദേശീയ പ്രശസ്തരായ ജില്ലയിലെ ഏഴ് മഹാരഥൻമാരുടെ അർദ്ധകായ പ്രതിമ രൂപത്തിലുള്ള റിലീഫ് വർക്ക്, അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ദൃശ്യ — ശ്രവ്യ കാലിഡോ സ്കോപ്പ്, യൂറോപ്പിലെ അതി പ്രശസ്തമായ നാടക തീയറ്ററുകളെ വെല്ലുന്ന ഗ്രീൻ തീയറ്റർ പാർക്കും ആസ്വാദകർക്ക് അഭിനയിക്കാൻ അവസരത്തോടെ ദിനംതോറും ഫ്ലാഷ് ഡ്രാമ, ആലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് മുതൽ മഡിയൻ ജംഗ്ഷൻ വരെ 15 മീറ്റർ വീതിയിൽ ഇരുവശവും നാടൻ പഴവർഗ്ഗ തോട്ടം, പാതയോരത്ത് കണ്ണിന് ഇമ്പമാകാത്തതൊന്നുമില്ലാത്ത മനോഹരമായ പാത, പാതയുടെ ഇരു വശങ്ങളിലുമുള്ള പൊതു ഇടങ്ങളിലെ (സ്ക്കൂൾ, ഓഫീസുകൾ എന്നിങ്ങനെ) മതിലുകളിൽ ഏഴ് മഹാൻമാരുടെ ജീവചരിത്രം വിളിച്ചോതുന്ന റിലീഫ് വർക്കുകൾ, സ്വകാര്യ മതിലുകളിൽ ഏകീകൃത കളർ കോഡ്.
അതിൽ ചരിത്ര സാംസ്കാരിക സ്വാതന്ത്ര്യസമര ഗാഥകൾ ആലേഖനം ചെയ്ത വർണ്ണചിത്രങ്ങളുടെ പരമ്പര, സ്വയം പണിത് വീട്ടിൽ കൊണ്ടു പോകാവുന്ന നിർമ്മാണ വസ്തുക്കൾ, അവ ഓട്ടുപാത്രങ്ങൾ, വിളക്കുകൾ, മൺപാത്രങ്ങൾ, കളിമൺ രൂപങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, ചക്കിലാട്ടിയ വെളിച്ചെണ്ണ തുടങ്ങി കുടിൽ വ്യവസായ നിർമ്മാണ പ്രദർശന വിപണന തന്ത്രങ്ങൾ. മൂല്യ വർദ്ധിത നെല്ലിനങ്ങൾ കൃഷി പ്രോത്സാഹിപ്പിക്കൽ. പദ്ധതി പ്രദേശത്തെ നെൽകൃഷി യന്ത്രവൽക്കരണത്തിലൂടെ കൂടുതൽ ഉൽപ്പാദനത്തിലേക്കും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനും ഇടയാക്കും. ചളിക്കണ്ടങ്ങളിൽ കായിക മാമാങ്കം (ഫുട്ബോൾ, വോളിബോൾ, കബഡി തുടങ്ങിയവ) ഇത്തരത്തിലാണ് ദേശീയ പൈതൃക ഇടനാഴി കാഞ്ഞങ്ങാട് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ആശയം അവതരിപ്പിച്ച സാംസ്കാരിക പ്രവർത്തകൻ കെ പ്രസേനൻ, ടി കെ പത്മനാഭൻ നായർ എന്നിവരാണ് രൂപരേഖ കൈമാറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.