22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 23, 2024
November 21, 2024

ഞങ്ങളുടെ ഉത്തരവുകള്‍ കേവലം തമാശയല്ല; പോക്സോ കേസില്‍ യുപിസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
July 4, 2024 7:08 pm

പോക്സോ കേസില്‍ യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ബലാത്സംഗക്കേസില്‍ ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ഉത്തരവ് പാലിക്കാതിരുന്ന സര്‍ക്കാരിന്റെ നടപടിയെയാണ് വിമര്‍ശിച്ചത്. കോടതി ഉത്തരവുകള്‍ വെറും തമാശയല്ലെന്നും അത് പാലിക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് അമാനുള്ള, ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗരിമ പ്രസാദിനോട് പറഞ്ഞു.

ബലാത്സംഗം ചെയ്ത കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. വിചാരണക്കോടതിയിൽ അനുശോചനയോഗം നടക്കുന്നതിനാൽ അതിജീവതയുടെ തെളിവുകൾ രേഖപ്പെടുത്താൻ കഴിയില്ലെന്ന് കാരണം കാണിച്ചാണ് അഭിഭാഷകനായ പ്രസാദ് ആദ്യം കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. അതിജീവിതയെ പരിശോധിക്കാനായി കോടതി ഒരാഴ്ചസമയം നല്‍കിയിരുന്നു. എന്നാല്‍ സമയത്ത് സര്‍ക്കാര്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറുമാസത്തോളം പീഡിപ്പിച്ച സംഭവത്തില്‍ 2023 സെപ്റ്റംബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ സാക്ഷികള്‍ ഇല്ലാതായതോടെ പെണ്‍കുട്ടിയെ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തെ പാലിക്കാത്തതാണ് സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. ജാമ്യാപേക്ഷ നിരസിച്ച അലഹബാദ് കോടതി നടപടിയെ ചോദ്യം ചെയ്താണ് കേസിലെ പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. 

Eng­lish Summary:Our man­dates aren’t just fun­ny; Supreme Court crit­i­cizes UP gov­ern­ment in POCSO case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.