
എറണാകുളം പാലാരിവട്ടത്ത് അന്യ സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം . മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് ഷായാണ് അതിക്രമം നടത്തിയത്.
പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം വെച്ചാണ് ഇയാൾ യുവതികളെ ശല്യം ചെയ്തത്. കത്തിയുമായി പിന്നാലെ നടന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ യുവതികൾ ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇയാൾ കത്തിയുമായി പിന്നാലെ പോകുകയായിരുന്നു. ഇത് കണ്ടുകൊണ്ട് അതുവഴി വന്ന ഒരു യുവാവ് യുവതികളെ സഹായിക്കാൻ ശ്രമിച്ചപ്പോൾ അക്രമി ഇയാളെ വടികൊണ്ട് തലയ്ക്കടിച്ചു.
പിന്നീട് നാട്ടുകാർ സംഘടിച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു . നാട്ടുകാർ ഇയാളെ കയറു കൊണ്ട് കെട്ടിയിട്ടശേഷം പൊലീലിനെ വിവരമറിയിച്ചു. പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൻറെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.