22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024

യു എ ഇയില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു

Janayugom Webdesk
അബുദാബി
May 13, 2023 6:34 pm

യു എ ഇയിലെ ഉമ്മുല്‍ഖുവൈനില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ മലയാളി മരിച്ചു. എറണാകുളം സ്വദേശി മറ്റപ്പിള്ളില്‍ ഇബ്രാഹിമാണ് (57) മരിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. ഒപ്പം പൊള്ളലേറ്റ കോഴിക്കോട് സ്വദേശി സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. സുരേഷിനെ വിദഗ്ധ ചികിത്സക്കായി അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.

വ്യാഴാഴ്ച്ച ഗ്യാരേജില്‍ ടാങ്കര്‍ അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് സ്‌ഫോടനമുണ്ടായത്. ബംഗ്ലാദേശ് സ്വദേശിയായ നൂര്‍ ആലം സംഭവ ദിവസം തന്നെ മരിച്ചു. അപകടത്തില്‍ മൂന്ന് മലയാളിക്കാണ് പരിക്കേറ്റത്. നിസാര പരുക്കേറ്റ മോഹന്‍ലാല്‍ എന്ന ജീവക്കാരനെ പ്രാഥമിക ചികിത്സക്ക് വിശേഷം വിട്ടയച്ചു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ്‌ലാന്‍ഡ് ഓട്ടോഗാരേജിലാണ് അപകടം.

Eng­lish Summary;Outbreak at work­shop in UAE; The injured Malay­ali died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.