
രാജ്യത്ത് 60 വയസും അതിന് മുകളിലും പ്രായമുള്ള 10 ദശലക്ഷം പേര്‍ക്ക് ഓര്‍മ്മക്കുറവ് ഉണ്ടായിരിക്കാമെന്ന് അന്താരാഷ്ട്ര പഠനം. യുഎസിലെയും യുകെയിലെയും രോഗത്തിന്റെ വ്യാപനനിരക്ക് താരതമ്യപ്പെടുത്തിയാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. സറേ, കാലിഫോര്‍ണിയ, മിഷിഗണ്‍ സര്‍വകലാശകള്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. സെമി-സൂപ്പർവൈസ്ഡ് മെഷീൻ ലേണിങ് എന്നറിയപ്പെടുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികത ഉപയോഗിച്ച് ഇന്ത്യയില്‍ ഈ പ്രായത്തിലുള്ള 31,477 പേരുടെ വിവരങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു.
ഇന്ത്യയില്‍ 60 വയസും അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഡിമെൻഷ്യയുടെ വ്യാപന നിരക്ക് 8.44 ശതമാനമായിരിക്കുമെന്ന് ന്യൂറോ എപ്പിഡെമിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് രാജ്യത്തെ 10.08 ദശലക്ഷം മുതിർന്നവർക്ക് തുല്യമാണ്. യുഎസ് (8.8ശതമാനം), യുകെ (ഒമ്പത്), ജര്‍മ്മനി ഫ്രാന്‍സ് (8.05നും ഒമ്പത് ശതമാനത്തിനും ഇടയില്‍) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ സമാന പ്രായമുള്ളവരുടെ ഡിമെൻഷ്യ നിരക്ക്. പ്രായമായവർ, സ്ത്രീകൾ, നിരക്ഷര്‍, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരിൽ ഓര്‍മ്മക്കുറവിന്റെ വ്യാപനം കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ പ്രായമായവര്‍ക്ക് മികച്ച ആരോഗ്യ, മാനസിക പിന്തുണ നല്‍കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സറേ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ‑സെന്റേർഡ് എഐ ഡയറക്ടർ പ്രൊഫ. അഡ്രിയാൻ ഹിൽട്ടൺ പറഞ്ഞു.
English Summary: Over 10 million older adults in India likely have dementia
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.