28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 14, 2025
March 31, 2025
March 20, 2025
February 22, 2025
January 19, 2025
November 8, 2024
October 18, 2024
October 18, 2024
September 27, 2024

ജനകീയ തിരച്ചിലിൽ പങ്കാളികളായി 2000ത്തിലധികം ആളുകൾ; സൂചിപ്പാറയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി

Janayugom Webdesk
കൽപറ്റ
August 9, 2024 10:26 pm

വയനാട് ദുരന്തമേഖലയില്‍ ഇന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തി. സൂചിപ്പാറയ്ക്ക് താഴെയായി എത്താന്‍ പ്രയാസമുള്ള ആനയടിക്കാപ്പിൽ എന്ന സ്ഥലത്താണ് മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ മാത്രമേ ഇത് പുറത്തേയ്ക്ക് എത്തിക്കാനാവൂ. ചീഞ്ഞഴുകിയ നിലയിലായ മൃതദേഹങ്ങള്‍ മേപ്പാടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. 

ഇന്ന് നടന്ന ജനകീയ തിരച്ചിലിൽ രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് സേനാവിഭാഗങ്ങൾക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ജനപ്രതിനിധികളും ചേര്‍ന്നുള്ള തിരച്ചിലില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരിൽ രജിസ്റ്റർ ചെയ്ത 190 പേരും ചേർന്നു. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തിരച്ചിൽ. കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ട എല്ലായിടത്തും വിശദമായ പരിശോധന നടത്തി. സംശയമുള്ള ഇടങ്ങൾ യന്ത്രങ്ങളുപയോഗിച്ച് മണ്ണുനീക്കിയും പരിശോധിച്ചു. പൊലീസ് ഡോഗ് സ്ക്വാഡിനെയും ഉപയോഗിച്ചു. 

Eng­lish Sum­ma­ry: Over 2000 peo­ple par­tic­i­pat­ed in the pop­u­lar search; Four dead bod­ies were found at Suchipara

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.