29 December 2025, Monday

Related news

December 29, 2025
December 19, 2025
December 17, 2025
December 14, 2025
December 7, 2025
October 20, 2025
September 23, 2025
July 17, 2025
July 2, 2025
May 9, 2025

അമിതവേഗത; പിഴയൊടുക്കിയത് 110 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
July 27, 2023 9:41 pm

അമിത വേഗതയെ തുടര്‍ന്ന് രാജ്യത്തെമ്പാടുനിന്നും പിഴയായി 110 കോടി രൂപ ഈടാക്കിയതായി രേഖകള്‍. പിഴയിനത്തില്‍ 729 കോടിരൂപ പിരിഞ്ഞുകിട്ടാനുണ്ടെന്നും കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം 50 കോടി രൂപയാണ് പിഴയീടാക്കിയത്. 

ഡല്‍ഹിയും ഹരിയാനയുമാണ് തൊട്ടുപിന്നില്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നത് അമിതവേഗതയാണെന്നാണ് കണ്ടെത്തല്‍. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് 2021ലെ റോഡപകടങ്ങളില്‍ 1.54 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ 1.1 ലക്ഷവും അമിത വേഗതമൂലമാണെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: over speed­ing; 110 crores fined

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.