2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 6, 2024
November 24, 2024
November 13, 2024
November 9, 2024
November 6, 2024
October 23, 2024
October 2, 2024
September 30, 2024
September 27, 2024

അമിതമായി പാകപ്പെടുത്തിയ ഭക്ഷ്യവസ്തുക്കള്‍ പൊണ്ണത്തടിയും പ്രമേഹവും വര്‍ധിപ്പിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
July 14, 2024 9:28 pm

പ്രകൃതിദത്തമായ ഭക്ഷണത്തില്‍ നിന്നോ ജൈവ സംയുക്തങ്ങളില്‍ നിന്നോ വ്യവസായികമായി വികസിപ്പിച്ചെടുക്കുന്ന, അമിതമായി പാകപ്പെടുത്തിയ ഭക്ഷ്യവസ്തുക്കള്‍ പൊണ്ണത്തടിയും പ്രമേഹവും അടക്കമുള്ള ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. ഇത്തരം ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ ആരോഗ്യത്തിന് തുരങ്കം വയ്ക്കുന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉപ്പ് കൂടുതലുള്ള ഭക്ഷ്യോല്പന്നങ്ങളും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷ്യവസ്തുക്കളും തെറ്റിദ്ധാരണ പരത്തുകയും കൃത്രിമമായി ജനങ്ങളെ ആര്‍ഷിക്കുകയും ചെയ്യുന്നതാണെന്ന് ന്യൂട്രീഷന്‍ അഡ്വക്കസി ഇന്‍ പബ്ലിക് ഇന്ററസ്റ്റ് (എന്‍എപിഐ) പുറത്തിറക്കിയ 50 ഷേഡ്സ് ഓഫ് ഫുഡ് അഡ്വര്‍ടൈസിങ് എന്ന റിപ്പോര്‍ട്ട് പറയുന്നു.

ബ്രാന്‍ഡിന് മൂല്യം കൂട്ടാന്‍ സിനിമാ-കായിക താരങ്ങളെ ഉപയോഗിക്കുക, വിദഗ്ധരുടെ ഉപയോഗം എടുത്തുകാണിക്കുക, യഥാര്‍ത്ഥ പഴങ്ങളുടെ ഗുണമുണ്ടെന്ന് അവകാശപ്പെടുക, ആരോഗ്യകരമെന്ന് പ്രചരിപ്പിക്കുക, വൈകാരികതയെ ചൂഷണം ചെയ്യുക തുടങ്ങിയ രീതികളിലാണ് ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യതലസ്ഥാനത്ത് പ്രചാരമുള്ള ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതും ക്രിക്കറ്റ് കളിക്കിടെ ടിവിയില്‍ സംപ്രേഷണം ചെയ്തതും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതുമായ, ഭക്ഷ്യോല്പന്നങ്ങളുടെ 50 പരസ്യങ്ങള്‍ നിരീക്ഷിച്ച് തയ്യാറാക്കിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ചൂണ്ടിക്കാട്ടി.

ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ റദ്ദാക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് എന്‍എപിഐ കണ്‍വീനറും ശിശുരോഗ വിദഗ്ധനുമായ അരുണ്‍ഗുപ്ത അഭ്യര്‍ത്ഥിച്ചു. ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന പോഷകത്തിന്റെ അളവ് ഓരോ പരസ്യത്തിലും വ്യക്തമായി കാണിക്കണമെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ദേശീയ പോഷകാഹാര ഇന്‍സ്റ്റിറ്റ്യൂട്ടും ഇക്കൊല്ലം ആദ്യം പുറത്തിറക്കിയ ഭക്ഷണ മാര്‍ഗനിര്‍ദേശങ്ങളില്‍, രാജ്യത്തെ അഞ്ച് മുതല്‍ 10 വരെ പ്രായമുള്ള കുട്ടികളില്‍ 10 ശതമാനത്തിലധികം പേര്‍ക്കും പ്രാഥമിക പ്രമേഹം ഉള്ളതായി പറയുന്നു. 

Eng­lish Sum­ma­ry: Over­cooked foods can increase obe­si­ty and diabetes
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.