
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം ഷാര്‍ജ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി.ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പരിസരത്ത് നടന്ന ക്യാമ്പ് അസോസിയേഷന്‍ ആക്‌ടിംഗ് ജനറല്‍ സെക്രട്ടറി ജിബി ബേബി ഉദ്‌ഘാടനം ചെയ്‌തു.ഓഐസിഎഫ് പ്രസിഡണ്ട് നാസര്‍ വരിക്കോളി അദ്ധ്യക്ഷത വഹിച്ചു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എവിമധു,നസീര്‍ കുനിയില്‍ റെജിമോഹന്‍,എസ്‌എംജാബിര്‍,അഹമ്മദ് ഷിബിലി, നവാസ് തേക്കട,ഷഹാല്‍ ഹസന്‍„ജാഫര്‍ കണ്ണാട്ട്,നൗഷാദ് മന്ദങ്കാവ്,ശാന്റി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജനറല്‍ സെക്രട്ടറി രാജീവ് കരിച്ചേരി സ്വാഗതവും അന്‍വര്‍ അമ്പൂരി, നന്ദിയും പറഞ്ഞു.സ്‌ത്രീകള്‍ ഉള്‍പ്പെടെ ക്യാമ്പില്‍ 112പേര്‍ രക്തം ദാനം ചെയ്‌തു.ഡിജേഷ് ചേനോളി,സലീം അമ്പൂരി,അൻസാർ,ഹാഷിം,മജീന്ദ്രന്‍,റഹീം കണ്ണൂര്‍ ‚റാഫി പെരുമല,ലിജി അൻസാർ ‚ജുബൈരിയ ജാബിർ , റിൻഷ ഡിജേഷ്, ബിന്ദു ഷിബിലി ‚വിജി രാജീവ് , ഷാന സലീം, പ്രിയ ജോൺസൺ,ദേവിക, വിപഞ്ചിക, ധനിക, ദശരഥ്, രവിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.