
പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ബി സുദര്‍ശന്‍ റെഡ്ഡിക്ക് പിന്തുണയറിയിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിക്ക് പിന്തുണ നല്‍കുമെന്ന് അസദുദ്ദീന്‍ ഒവൈസി എക്സിലൂടെ അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണക്കാന്‍ അഭ്യര്‍ത്ഥിച്ചതായി ഒവൈസി പറഞ്ഞു. പിന്നാലെ ഒരു ഹൈദരാബാദിയും ബഹുമാന്യനായ ജസ്റ്റിസുമായ സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുദര്‍ശന്‍ റെഡ്ഡിയുമായി സംസാരിച്ചതായും ആശംസകള്‍ അറിയിച്ചതായും ഒവൈസി പറഞ്ഞു. സെപ്റ്റംബര്‍ ഒമ്പതിന് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഒവൈസി പിന്തുണ പ്രഖ്യാപിച്ചത്.മമതാ ബാനര്‍ജിയാണ് സുദര്‍ശന്‍ റെഡ്ഡിയുടെ പേര് നിര്‍ദേശിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സിപി രാധാകൃഷ്ണനെയാണ് സുദര്‍ശന്‍ റെഡ്ഡി നേരിടുക.ബിആര്‍എസ് പിന്തുണ നല്‍കിയിട്ടില്ല.അതേസമയം തമിഴ്‌നാട് സ്വദേശിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സിപി രാധാകൃഷ്ണന് പിന്തുണ നല്‍കില്ലെന്ന് ഡിഎംകെവ്യക്തമാക്കിയിരുന്നു.
തമിഴനാണെങ്കിലും പ്രത്യയശാസ്ത്രത്തിനാണ് പ്രാധാന്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിഎംകെ നിലപാട് അറിയിച്ചത്മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ രാജിവെച്ചതിന് പിന്നാലെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21ന് അപ്രതീക്ഷിതമായാണ് ധന്‍ഖര്‍ രാജി പ്രഖ്യാപിക്കിക്കുന്നത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.