സ്വന്തമായി വാഹനമില്ലെന്നും ആകെയുള്ളത് 36 കോടി രൂപയുടെ ജംഗമ, സ്ഥാവര സ്വത്തുക്കളെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വെള്ളിയാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറിൽ നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അമിത് ഷായുടെ സ്വത്ത് വിവരങ്ങളുള്ളത്.
20 കോടിയുടെ ജംഗമ സ്വത്തുക്കളും 16 കോടിയുടെ സ്ഥാവര സ്വത്തുക്കളും ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തമായി 72 ലക്ഷം രൂപയുടെ ആഭരണങ്ങളും ഭാര്യയുടെ കൈവശം 1.10 കോടിയുടെ ആഭരണങ്ങളുമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഷായുടെ പേരിൽ 15.77 ലക്ഷം രൂപയും ഭാര്യയുടെ പേരിൽ 26.32 ലക്ഷം രൂപയും വായ്പയുമുണ്ട്.
2022–23ൽ അമിത് ഷായുടെ വാർഷിക വരുമാനം 75.09 ലക്ഷവും ഭാര്യയുടെ വാർഷിക വരുമാനം 39.54 ലക്ഷവുമാണ്.
എംപിയുടെ ശമ്പളം, വീടും ഭൂമിയും വാടകയും കൃഷിയിൽ നിന്നുള്ള വരുമാനവും ഓഹരികളിൽ നിന്നും ലാഭവിഹിതത്തിൽ നിന്നുമുള്ള വരുമാനവുമെല്ലാമാണ് വരുമാന സ്രോതസ്സെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. തനിക്കെതിരെ മൂന്ന് ക്രിമിനൽ കേസുകളുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
English Summary: Owns no car, only assets worth Rs 36 crore: Amit Shah
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.