4 March 2026, Wednesday

Related news

March 4, 2026
February 28, 2026
February 23, 2026
February 14, 2026
February 10, 2026
February 6, 2026
January 28, 2026
January 18, 2026
January 18, 2026
January 17, 2026

പി അശോകന്‍ മെമ്മോറിയല്‍; അവാര്‍ഡ് എ കെ ചന്ദ്രന് സമ്മാനിച്ചു

Janayugom Webdesk
ചാലക്കുടി
October 13, 2025 8:32 am

നാലരപതീറ്റാണ്ട് ചാലക്കുടിയിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ പി അശോകന്റെ പതിനെട്ടാം ചരമവാര്‍ഷികം സനീഷ്‍കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി അശോകന്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി അശോകന്‍ മെമ്മോറിയല്‍ മെറിട്ടോറിയസ് അവാര്‍ഡ് ചാലക്കുടിയിലെ സാമൂഹ്യ രാഷ്ട്രീയ തൊഴിലാളി സംഘടനാ മേഖലകളിലെ പ്രമുഖനും മുനിസിപ്പല്‍ മുന്‍ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എ കെ ചന്ദ്രന് സമ്മാനിച്ചു. അനുസ്മരണ സമിതി ജനറല്‍ കണ്‍വീനര്‍ എന്‍ കുമാരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ഷിബുവാലപ്പന്‍ വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. നഗരസഭ പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി എസ് സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ചീഫ് കോര്‍ഡിനേറ്റര്‍ അഡ്വ. ആന്റോ, കോര്‍ഡിനേറ്റര്‍ അഡ്വ. കെ ബി സുനില്‍കുമാര്‍, അഡ്വ. പി ഐ മാത്യൂ സുന്ദര്‍ദാസ് എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.