24 February 2026, Tuesday

Related news

February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

‘കേരള’ത്തെ സ്വാഗതം ചെയ്ത് പി സന്തോഷ് കുമാര്‍ എംപി

Janayugom Webdesk
ന്യൂഡല്‍ഹി
February 24, 2026 8:04 pm

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള തീരുമാനം അംഗീകരിച്ച കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെ സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് ലീഡ‍ര്‍ പി സന്തോഷ് കുമാര്‍ എംപി സ്വാഗതം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച നടപടി ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. ഭാഷപരമായും ചരിത്രപരമായും സംസ്കാരികമായും കേരളം എന്ന പേര് ജനങ്ങള്‍ ആഗ്രഹിച്ചതാണ്. സംസ്ഥാനത്തെ ജനാധിപത്യപരമായ തീരുമാനം അംഗീകരിച്ചത് ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ കേരളത്തിന്റെ മുന്നോട്ടുള്ള വികസന കുതിപ്പിന് കരുത്തേകും. 

2024 ജൂണിലാണ് നിയമസഭ കേരളം എന്ന് പേര് മാറ്റണമെന്ന പ്രമേയം പാസാക്കിയത്. സംസ്ഥാത്തെ സാമൂഹ്യ — രാഷ്ടീയ മേഖലകളിലുള്ളവരെല്ലാം ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. 2024 ജൂലൈയില്‍ രാജ്യസഭയിലും താന്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ഇടതുമുന്നണി കാഴ്ചവച്ച സദ്ഭരണത്തിനുള്ള അംഗീകരമായി പേര് മാറ്റം വിലയിരുത്തപ്പെടുമെന്നും അദ്ദേഹം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.