25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

വയനാട് ദുരന്തം രാജ്യസഭയിൽ ഉന്നയിച്ച് പി സന്തോഷ്കുമാർ

Janayugom Webdesk
വയനാട്
July 30, 2024 2:43 pm

നിരവധി പേരുടെ ജീവനപഹചരിച്ചുകൊണ്ട് ചൂരൽ മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തം രാജ്യസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിച്ച് സിപിഐ നേതാവ് പി സന്തോഷ് കുമാർ. പാർലമെന്റ് മറ്റ് നടപടി ക്രമങ്ങൾ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന ചട്ടം 267 പ്രകാരം നല്‍കിയ അടിയന്തിര പ്രമേയത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട്ടിൽ ഉണ്ടായ സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രത്യേക ധനസഹായം പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ് ചികിത്സയിലുള്ളവർക്കും മതിയായ സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതീവ ഗുരുതരമായ സാഹചര്യങ്ങളാണ് അവിടെയുള്ളതെന്നും രക്ഷാപ്രവർത്തനങ്ങള്‍ക്കാവശ്യമായ കേന്ദ്ര സഹായം ഏര്‍പ്പെടുത്തണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.

Eng­lish Summary;P San­thosh Kumar raised the issue of Wayanad tragedy in the Rajya Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.