ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ശക്തിയില്ലെന്നും, രാഷ്ട്രീയമായി ബിജെപിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണെന്നും പി സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞുപ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനെതിരെയും വാര്‍ത്താ സമ്മേളനത്തില്‍ സരിൻ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
സതീശൻ പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണെന്നും കോൺഗ്രസിനെ സതീശൻ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സരിൻ പറഞ്ഞു.ബിജെപിയോട് മൃദുസമീപനമാണ് വി ഡി സതീശന്. എല്‍ഡിഎഫ് വിരുദ്ധത അടിച്ചേൽപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നത്.വി ഡി സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുകയാണ്. സാധാരണ പ്രവർത്തകരെ നേതൃത്വം പറഞ്ഞു പറ്റിക്കുന്നുവെന്നും സരിൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.