21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 19, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024

ജനഹൃദയം കവർന്ന് പി സരിൻ

Janayugom Webdesk
പാലക്കാട്
November 11, 2024 10:45 pm

നാലാംഘട്ട പര്യടനത്തിന് ഇന്നലെ തുടക്കമിട്ട എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ നഗരസഭയിലെ വോട്ടർമാരെ കാണുന്നതിനാണ് ഇന്നലെ കൂടുതൽ സമയം ചെലവഴിച്ചത്. മാങ്കാവിന് സമീപം എടിആർ തെരുവിൽ നിന്നാണ് പ്രചരണത്തിന് തുടക്കമിട്ടത്. തുടന്ന് മാങ്കാവിലെത്തിയ സ്ഥാനാർത്ഥി ജനങ്ങൾക്കൊപ്പം സെൽഫിയെടുത്തും ചിഹ്നം പരിചയപ്പെടുത്തിയും ഏറെനേരം സംസാരിച്ചു. 

പിന്നീട് താണാവ് അങ്കണവാടിയിലെത്തി കുട്ടികളുടെ രക്ഷിതാക്കളോട് വോട്ടഭ്യർത്ഥിച്ചു. കൊച്ചു കൂട്ടുകാർക്കൊപ്പം കഥ പറഞ്ഞും പേരുകൾ ചോദിച്ചും അവരിൽ ഒരാളായി മാറി. കൊമ്പൻകുഴിയിലും കൊപ്പത്തും നരികുത്തിയിലും മന്ദത്തും വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥി കണ്ടുമുട്ടിയ എല്ലാവരോടും വിശേഷങ്ങള്‍ തിരക്കുന്നതും കാണാ­മായിരുന്നു. കല്ലേപ്പുള്ളിയിലും പുത്തൂർ ചന്ത ജങ്ഷനിലും വലിയപാടം വഴി മണല്‍മന്തയിലും പര്യടനം നടത്തി. നീലിക്കാട്ടും താണാവിലും നട­ന്ന പര്യടനത്തിനു ശേഷം കുമാ­രസ്വാമി കോളനിയിൽ സമാ­പിക്കുമ്പോഴേക്കും നിരവധി വാ­ഹനങ്ങളും പ്രവർത്തകരും സ്ഥാ­നാ­ർത്ഥിയെ സ്വീകരിക്കാന്‍ എ­ത്തി­ച്ചേർന്നിരുന്നു. 20ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്റ്റെതസ്കോപ്പ് ചിഹ്നത്തിൽ തനിക്ക് വോട്ട് ചെയ്യണമെന്ന് ഡോ. സരിൻ അഭ്യർത്ഥിച്ചു.
വെെകിട്ട് മൂത്താൻതറയിൽ നിന്നാരംഭിച്ച ജാഥ മേപ്പറമ്പ് മിഷൻ കോമ്പൗണ്ട് വഴി നൂറടി ജങ്ഷൻ വഴി കുന്നത്തൂർ മേടിലെത്തി. ക­ല്ലേക്കാടും യാക്കരയിലും സന്ദർശനം നടത്തിയ സരിൻ വെണ്ണക്കര മണലാഞ്ചേരി വഴി ഇസത്ത് നഗറിൽ പര്യടനം അവസാനിപ്പിച്ചു. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.