13 December 2025, Saturday

Related news

December 8, 2025
November 27, 2025
November 18, 2025
November 12, 2025
November 5, 2025
October 15, 2025
October 13, 2025
September 21, 2025
September 1, 2025
August 11, 2025

മൂന്നാറില്‍ വീണ്ടും പടയപ്പ; വഴിയോരക്കട തകര്‍ത്തു

Janayugom Webdesk
ഇടുക്കി
March 17, 2024 11:07 am

മൂന്നാറില്‍ വീണ്ടും ‘പടയപ്പ’യെന്ന ആനയിറങ്ങി. മാട്ടുപ്പെട്ടി ഡാമിന് സമീപം വഴിയോരക്കട തകര്‍ത്ത കാട്ടുകൊമ്പന്‍ കടയ്ക്കുള്ളിലെ സാധനങ്ങളും തിന്നു. രാവിലെ ആറരയോടെയെത്തിയ പടയപ്പ കരിക്ക് കച്ചവടം ചെയ്യുന്ന കടയാണ് തകര്‍ത്തത്. അരമണിക്കൂറോളം റോഡില്‍ ഗതാഗത തടസമുണ്ടാക്കിയ ശേഷമാണ് വഴിയില്‍ നിന്നും മാറിയത്. കച്ചവടക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. ആനയെ നിരീക്ഷിച്ച് വരികയാണ്.

കഴിഞ്ഞ ആഴ്ചയില്‍ മൂന്നാറില്‍ ടൂറിസ്റ്റുകളുടെ കാറിന് നേരെ ‘പടയപ്പ’ പാഞ്ഞടുത്തതും ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല.

Eng­lish Sum­ma­ry: padayap­pa attacked shop
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.