21 January 2026, Wednesday

Related news

January 21, 2026
December 8, 2025
November 27, 2025
November 18, 2025
November 12, 2025
November 5, 2025
October 15, 2025
October 13, 2025
September 21, 2025
September 1, 2025

പടയപ്പ ‘മാലിന്യ പ്ലാന്റിന്റെ ഗസ്റ്റ്’

Janayugom Webdesk
മൂന്നാർ
April 19, 2023 4:31 pm

കല്ലാർ മാലിന്യ പ്ലാന്റിലെ നിത്യ സന്ദർശകനായി പടയപ്പ. ഭക്ഷണം തേടിയെത്തിയ പടയപ്പ പച്ചക്കറിയടക്കമുള്ള പാഴ് വസ്തുക്കൾ ഭക്ഷിച്ചാണ് ഇവിടെ നിന്നും മടങ്ങിയത്. ഇന്നലെ ഉച്ചയോടെ തൊഴിലാളികൾ മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടെയാണ് മൂന്നാറിലെ പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന പഞ്ചായത്തിന്റെ കല്ലാറിലെ മാലിന്യ പ്ലാന്റിലെത്തിയത്. 

അകത്ത് പ്രവേശിച്ച കാട്ടാന കൂട്ടിയിട്ടിരുന്ന പച്ചക്കറി മാലിന്യങ്ങൾ ഭക്ഷിച്ചു. തൊഴിലാളികൾ ബഹളം കൂട്ടിയെങ്കിലും അതൊന്നും വകവെയ്ക്കാതെ മണിക്കുറുകളോളം നിലയുറപ്പിച്ച് ഭക്ഷണം അകത്താക്കിയാണ് കാടുകയറിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപും പടയപ്പ ഇവിടെയെത്തി പച്ചക്കറി മാലിന്യങ്ങൾ ഭക്ഷിച്ചിരുന്നു. രണ്ട് മാസക്കാലമായി മേഖലയിൽ കറങ്ങി നടക്കുന്ന കാട്ടാനയെ കാടുകയറ്റാൻ കൂട്ടാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പടയപ്പ മാലിന്യ പ്ലാന്റിലെത്തിയത്. 

Eng­lish Sum­ma­ry: Padayap­pa ‘Guest of the Garbage Plant’

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.