15 January 2026, Thursday

Related news

January 13, 2026
January 5, 2026
December 20, 2025
December 20, 2025
December 19, 2025
December 9, 2025
December 3, 2025
December 1, 2025
September 24, 2025
September 19, 2025

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല തകര്‍ത്ത് പടയപ്പ

web desk
മൂന്നാര്‍
March 7, 2023 12:30 pm

കെഎസ്ആര്‍ടിസി ബസിന് നേരെ വീണ്ടും പടയപ്പയുടെ ആക്രമണം. ഇന്ന് രാവിലെ 6.30ന് നയ്മക്കാട് വളവിന് സമീപത്തുവച്ചായിരുന്നു കാട്ടുകൊമ്പന്‍ പടയപ്പ ബസ് തടഞ്ഞത്. പടയപ്പയുടെ ആക്രമണത്തില്‍ ബസിന്റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നു. മൂന്നാറില്‍ നിന്നും രാവിലെ ഉദുമല്‍പ്പേട്ടക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിന് നേരെയാണ് കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണമുണ്ടായത്.

ആനയുടെ ആക്രമണമുണ്ടാകുന്ന സമയത്ത് ബസിനുള്ളില്‍ യാത്രക്കാരുണ്ടായിരുന്നു. ആക്രമണത്തിനുശേഷം ഏറെ നേരം ബസിന്റെ മുമ്പില്‍ നിലയുറപ്പിച്ച പടയപ്പ, പിന്നീട് സമീപത്തെ തേയിലത്തോട്ടത്തിലേക്ക് പിന്‍വാങ്ങി. മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നതോടെ ഉദുമല്‍പ്പേട്ടയിലേക്കുള്ള ബസിന്റെ സര്‍വ്വീസ് മുടങ്ങി. കഴിഞ്ഞ ദിവസം നയമക്കാട് എസ്റ്റേറ്റിന് സമീപം പളനി തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയും രാത്രിയില്‍ പടയപ്പയുടെ ആക്രമണമുണ്ടായിരുന്നു.

ശനിയാഴ്ച രാത്രി 12 ഓടെ മൂന്നാർ നെയ്മക്കാടിന് സമീപത്തുവച്ചു തന്നെയാണ് പടപ്പയുടെ ആക്രമണം അവസാനമായുണ്ടായത്. തിരുവനന്തപുരം സൂപ്പർഫാസ്റ്റിന് നേരെയാണ് അന്ന് പടയപ്പ പാഞ്ഞടുത്തത്. ബസിന്റെ മിറർ ഗ്ലാസ് ആന തകർത്തിരുന്നു. കഴിഞ്ഞ ദിവസം നെയ്മകാട്ടിൽ പച്ചക്കറി കൃഷിയും പടയപ്പ നശിപ്പിച്ചു.

 

Eng­lish Sam­mury: Padayap­pa’s attack again KSRTC Bus, front side glas was broken

 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.