സംസ്ഥാനത്ത് നെല്ല് സംഭരണം അട്ടിമറിക്കാനും, പരാജയമാണെന്നു വരുത്തി തീര്‍ക്കാനും ചില കേന്ദ്രങ്ങളില്‍ ആസൂത്രിത ശ്രമം നടത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നതായി സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. 2024–25 വര്‍ഡഷത്തെ രണ്ടാം വിള നെല്ല് സംഭരണം ഊര്‍ജ്ജിതമായി നടന്നു വരികയാണ്. കര്‍ഷകരുടെ മറവില്‍ ചില നിക്ഷ്പിത താല്‍പര്യക്കാര്‍ രംഗത്തു വരുന്നതായി കാണുന്നുണ്ട്.
കൊയ്ത്ത് ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡല്‍ ഏജന്‍സിയെ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഉദ്യോഗസ്ഥ വിന്യാസം പൂര്‍ത്തിയാക്കുകയും 57 മില്ലുകളുമായി കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തുവെന്നും മന്ത്രി അറിയിച്ചു നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി 1,45,619 മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു. രണ്ടാം വിള സംഭരണത്തിൽ ആകെ കൊയ്ത 3.55 ലക്ഷം മെട്രിക് ടണ്ണിൽ 1.88 ലക്ഷം മെട്രിക് ടൺ സംഭരിച്ചു കഴിഞ്ഞു. ഇനി ഉദ്ദേശം 1.67 ലക്ഷം മെട്രിക് ടൺ കൂടി സംഭരിക്കാനുണ്ട്. ഏകദേശം ഒന്നേകാൽ ലക്ഷത്തോളം മെട്രിക് ടൺ ഇനിയും കൊയ്യാനുള്ളതായി കണക്കാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ ഏകദേശം 45 ശതമാനം കൊയ്ത്ത് പൂർത്തിയായിട്ടുണ്ട്. കുട്ടനാട് മേഖലയിൽ 70 ശതമാനത്തോളം പൂർത്തിയായി. മാർച്ച് 15 വരെ പിആർഎസ് അംഗീകാരമുള്ള കർഷകർക്ക് വില നല്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് കർഷകർക്ക് തുക നല്കി വരികയാണെന്ന് മന്ത്രി അറിയിച്ചു.കിഴിവിനെ സംബന്ധിച്ച തർക്കം മൂലമാണ് നെല്ലെടുപ്പ് പല പാടശേഖരങ്ങളിലും വൈകുന്നത്. ഏത് സാഹചര്യത്തിലാണ് കിഴിവ് ആവശ്യമായി വരുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും പലർക്കും അതേപ്പറ്റി ധാരണയില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ മൂലമാണ് കിഴിവ് ആവശ്യമായി വരുന്നത്. കേന്ദ്രസർക്കാരിന്റെ വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതി പ്രകാരമാണ് സംസ്ഥാനത്തും നെല്ലെടുക്കുന്നത്. എഫ്സിഐ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡമായ ഫെയർ ആവറേജ് ക്വാളിറ്റി പാലിക്കുന്ന നെല്ലേ എടുക്കാൻ പാടുള്ളൂ.മുഴുവൻ നെല്ലും സംഭരിക്കുന്നതിനുവേണ്ടി ഈ നിബന്ധനകളെ മറികടക്കുന്നതിനായിട്ടാണ് കിഴിവ് എന്ന ക്രമീകരണം കാലങ്ങളായി നിലവിലുള്ളത്. മുൻവർഷങ്ങളിലെല്ലാം ഇത് നിലനിന്നിട്ടുണ്ട്. ഈ വർഷം യാതൊരു കിഴിവുമില്ലാതെ സംഭരിക്കണമെന്ന് കർഷകരുടെ പേരിൽ ചിലർ തെറ്റായ സമ്മർദ്ദം ചെലുത്തുകയാണ്.
തർക്കങ്ങൾ ഉടലെടുക്കുന്ന സ്ഥലങ്ങളിൽ കളക്ടർമാർ ഉൾപ്പെടെ അപ്പപ്പോൾ ഇടപെടുന്നുണ്ട്. ബാഹ്യഘടകങ്ങളുടെ ശാസ്ത്രീയമായ തോത് നിശ്ചയിച്ച് നല്കാം എന്ന് പറഞ്ഞിട്ടും അതിന് വഴങ്ങാതെ സമ്മർദ്ദം ചെലുത്തുകയും കർഷകരെ വഴിതെറ്റിക്കുകയുമാണ് ചിലർ ചെയ്യുന്നത്.കിഴിവിനെ സംബന്ധിച്ച് തർക്കം ഉടലെടുക്കുന്ന ഘട്ടങ്ങളിൽ ബാഹ്യഘടകങ്ങളുടെ അളവ് ശാസ്ത്രീയമായി നിർണ്ണയിക്കാൻ അംഗീകരിക്കപ്പെട്ട ഓദ്യോഗിക സംവിധാനമുണ്ട്. കേന്ദ്രസർക്കാരിന്റെ നിബന്ധനകൾമൂലമാണ് കിഴിവ് ആവശ്യമായി വരുന്നത്. സംസ്ഥാനസർക്കാരിന് അതിൽ ഒന്നും ചെയ്യാൻ കഴിയുകയില്ലെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.