6 December 2025, Saturday

Related news

December 5, 2025
November 21, 2025
October 31, 2025
October 29, 2025
October 11, 2025
October 8, 2025
October 8, 2025
October 2, 2025
October 2, 2025
September 30, 2025

നെല്ല് സംഭരണം: കര്‍ഷകര്‍ക്ക് ഒരു തരത്തിലമുള്ള ബാധ്യതയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 3, 2023 4:54 pm

പി ആർ എസിലൂടെ അഡ്വാൻസായി പണം എടുത്തതിന്റെ ഭാഗമായി ഒരു തരത്തിലുമുള്ള ബാധ്യതയും കർഷകർക്ക് ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലയിലെ നവകേരള സദസ്സുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സപ്ലൈകോ വഴി 5,17794 ടൺ നെല്ലാണ് സംഭരിച്ചത്. സംഭരണ വിലയായി കർഷകർക്ക് 1322 കോടി രൂപ നൽകി.

1,75610 കർഷകർക്കാണ് ഇത് പ്രയോജനപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ തുക ലഭിക്കാതെ തന്നെ കേരളത്തിലെ നെൽ കർഷകരുടെ അക്കൗണ്ടിലേക്ക് മുഴുവൻ തുകയും നൽകാൻ സർക്കാരിന് കഴിഞ്ഞു. നെല്ല് അരിയാക്കാൻ വേണ്ടിവരുന്ന തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ നവ കേരള സദസ്സുകൾ ഇന്ന് പൂർത്തിയാകും.

Eng­lish Sum­ma­ry: Pad­dy stor­age: The CM said that there was no lia­bil­i­ty to the farmers

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.