
രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരങ്ങളില്‍ ഒന്നായ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് നാല് പേര്‍ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. വിദ്യാഭ്യാസ, സാഹിത്യ മേഖലയിലെ സേവനങ്ങള്‍ക്ക് സി ഐ ഐസക്, സാമൂഹ്യസേവനത്തിന് ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍, കായിക മേഖലയില്‍ നിന്ന് എസ് ആര്‍ ഡി പ്രസാദ്, കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് ചെറുവയല്‍ കെ രാമന്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് പത്മശ്രീ പുരസ്കാരങ്ങള്‍ നേടിയത്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ഒആര്‍എസ് കണ്ടെത്തിയ ദിലീപ് മഹലനബിസ്, സംഗീതജ്ഞന്‍ സക്കീര്‍ ഹുസൈന്‍, എസ് എം കൃഷ്ണ, ശ്രീനിവാസ് വരദന്‍, ബാല്‍കൃഷ്ണ ദോഷി (ആര്‍ക്കിടെക്ചര്‍) എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പത്മവിഭൂഷണ്‍ പുരസ്കാരം.
ബൈരപ്പ, സുധാ മൂര്‍ത്തി, കെ എം ബിര്‍ല, ദീപക് ധര്‍, വാണി ജയറാം, സ്വാമി ചിന്ന ജീയര്‍, സുമന്‍ കല്യാണ്‍പൂര്‍, കപില്‍ കപൂര്‍, കമലേഷ് ഡി പട്ടേല്‍ എന്നിവര്‍ക്കാണ് പത്മഭൂഷന്‍.
രാകേഷ് ജുന്‍ജുന്‍വാല, ആര്‍ആര്‍ആര്‍ സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന എം എം കീരവാണി, നടി രവീണ ടണ്ഠന്‍ തുടങ്ങി 91 പേര്‍ക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
English Summary: Padma awards announced; Four people from Kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.