
എ പത്മകുമാറിന്റെ അറസ്റ്റ് തിരിച്ചടിയല്ലെന്നും പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ഒരാളെ തള്ളിക്കളയാനാകില്ലല്ലോ. കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണ്. അറസ്റ്റിലൂടെ കുറ്റാരോപിതൻ മാത്രമാണ്. കോടതി കുറ്റം തെളിയിക്കണം.
ഏത് ഉന്നതനായാലും സംരക്ഷിക്കപ്പെടില്ല. അയ്യപ്പന്റെ ഒരു തരി സ്വർണം പോലും കക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് ഉന്നതരായാലും പിടിക്കപ്പെടണം. സിപിഐ എമ്മിന് കളങ്കമുണ്ടാക്കാൻ ഒരാളെയും അനുവദിക്കില്ല. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയാൽ അപ്പോൾ പാർടി സംഘടനാപരമായി ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.