13 December 2025, Saturday

Related news

December 5, 2025
November 25, 2025
November 12, 2025
November 9, 2025
November 5, 2025
November 1, 2025
November 1, 2025
October 26, 2025
September 24, 2025
September 22, 2025

പഹൽഗാം സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുലിന് കേരളവുമായും ബന്ധം; പല ഭീകരാക്രമണങ്ങൾക്കും നേതൃത്വം നൽകി

Janayugom Webdesk
ന്യൂഡൽഹി
May 8, 2025 8:03 am

പഹൽഗാം സൂത്രധാരൻ ദ റസിസ്റ്റൻസ് ഫ്രണ്ടിന്റെ മേധാവി ഷെയ്ഖ് സജ്ജാദ് ഗുലിന് കേരളവുമായും ബന്ധം. ഒട്ടേറെ പല ഭീകരാക്രമണങ്ങൾക്കാണ് ഇയാൾ നേതൃത്വം നൽകിയത്. കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ച ഇയാൾ പിന്നീട് കശ്മീരിലേക്കു മടങ്ങിയെത്തി ഇവിടെ ലാബ് തുറന്നു. 2022 ഏപ്രിലിൽ ദേശീയ അന്വേഷണ ഏജൻസി ഭീകരനായി പ്രഖ്യാപിച്ചിരുന്നു. വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീരിൽ ജനിച്ചുവളർന്ന 50കാരനായ ഗുൽ പാകിസ്ഥാനിലെ റാവൽപിണ്ടി കേന്ദ്രമാക്കിയാണ് ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 

2020നും 2024നും ഇടയിൽ സെൻട്രൽ, സൗത്ത് കശ്മീരിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കു പിന്നിലും ഇയാളായിരുന്നു. ശ്രീനഗറിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സജ്ജാദ് ഗുൽ ബംഗളൂരുവിൽനിന്നാണ് എംബിഎ പൂർത്തിയാക്കിയത്. പിന്നീടാണ് കേരളത്തിൽ എത്തിയത്. ഭീകര സംഘടനയുടെ സഹായിയായി പ്രവർത്തിക്കുന്നതിനിടെ 2002ൽ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽനിന്ന് 5 കിലോ ആർഡിഎക്സുമായി ഡൽഹി പൊലീസ് സ്പെഷൽ സെൽ ഇയാളെ പിടികൂടിയിരുന്നു. നഗരത്തിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് എത്തിയതായിരുന്നു ഇയാൾ. 2003 ഓഗസ്റ്റ് ഏഴിനു 10 വർഷം തടവിന് വിധിച്ചു. 2017ൽ ജയിൽ മോചിതനായശേഷം പാകിസ്ഥാനിലെത്തിയ ഇയാളെ ഐഎസ്ഐ ലക്ഷ്യമിടുകയും ലഷ്കറെയുടെ കീഴിൽ ടിആർഎഫിന്റെ ചുമതല ഏൽപിക്കുകയുമായിരുന്നു. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്ന പേരിലും അറിയപ്പെടുന്ന ഗുൽ നിരവധി ഭീകരവാദ ആക്രമണങ്ങളുടെ ആസൂത്രകനായിരുന്നു. 2020 നും 2024നും ഇടയിൽ മധ്യ, ദക്ഷിണ കശ്മീരിൽ നടന്ന നിരവധി ആക്രമണങ്ങളിൽ ഗുല്ലിന്റെ പങ്ക് ആരോപിക്കപ്പെട്ടിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.