
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ഓപറേഷൻ മഹാദേവിലൂടെ സേന വധിച്ച പാക് ഭീകരരായ സുലൈമാൻ ഷാ, ഹംസ, ജിബ്രാൻ എന്നിവരാണ് മുഖ്യപ്രതികൾ. ആക്രമണത്തിന് പിന്നിൽ പാക് കേന്ദ്രീകൃത ഗൂഢാലോചനയാണ് നടന്നതെന്നും പാക് ഭീകരൻ സാജിദ് ജാട്ടാണ് മുഖ്യസൂത്രധാരനെന്നും കുറ്റപത്രത്തിൽ പറയുന്നു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് 1567 പേജുള്ള ഈ കുറ്റപത്രം സമർപ്പിച്ചത്.
പാക് ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയും അതിൻ്റെ നിഴൽ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടുമാണ് ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കേസിൽ ആറ് പ്രതികളാണുള്ളത്. 350 പ്രദേശവാസികൾ ഉൾപ്പെടെ രണ്ടായിരത്തോളം പേരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായ പർവേസ് അഹമദും ബഷീർ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെക്കുറിച്ച് ചോദ്യം ചെയ്യലിൽ വിശദാംശങ്ങൾ നൽകിയതായി എൻഐഎ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങൾക്ക് ശേഷമാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.