23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

പഹൽഗാം ഭീകരാക്രമണം; ഭീകരവാദികളുമായി പാകിസ്ഥാന് ബന്ധമുണ്ടെന്ന് രഹസ്യ അന്വേഷണ ഏജൻസി

Janayugom Webdesk
ന്യൂഡല്‍ഹി
April 26, 2025 9:02 am

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരരുമായി പാകിസ്ഥാന് നേരിട്ട് ബന്ധമുണ്ടെന്ന് രഹസ്യ അന്വേഷണ ഏജൻസി കണ്ടെത്തി. 13 ലോക രാഷ്ട്രങ്ങളുമായി ഫോണിൽ സംസാരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. വിശ്വസനീയമായ വിവരങ്ങൾ രഹസ്യ അന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വിദേശ രാഷ്ട്രങ്ങളുമായി പങ്കുവച്ചു. ഭീകര സംഘടനയായ ദി റസിസ്റ്റൻസ് ഫ്രണ്ടിന്റെ സാന്നിധ്യം പാകിസ്ഥാനിനെ മേഖലകളിൽ കണ്ടെത്തിയിരുന്നു. പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും അന്താരാഷ്ട്ര സമ്മർദ്ദം ഉണ്ടാക്കണമെന്നും ഇന്ത്യ വിദേശ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. തീവ്രവാദബന്ധമുള്ള രണ്ട് പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കുൽഗാം ജില്ലയിലെ തോക്കർ പാറയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ. കുറ്റവാളികളെയും അതിനു സാമ്പത്തിക സഹായം നൽകുന്നവരെയും നീതിയുടെ മുന്നിൽ കൊണ്ടുവരണം. ഇതിനായി എല്ലാ സംസ്ഥാനങ്ങളും ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് സുരക്ഷാ കൗൺസിൽ പറഞ്ഞു. ഭീകരവാദം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണിതെന്ന് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.