25 December 2024, Wednesday
KSFE Galaxy Chits Banner 2

ഷാർജയിൽ പണം അടച്ചുള്ള വാഹന പാർക്കിംഗ് സമയം നീട്ടി

Janayugom Webdesk
ഷാർജ
October 28, 2024 4:12 pm

ഷാർജ എമിറേറ്റിൽ നീല ചിഹ്നം അടയാളപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് മേഖലകളിൽ പണം അടച്ചു കൊണ്ടുള്ള വാഹന പാർക്കിങ്ങിന്റെ സമയം നീട്ടിയതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. നിലവിൽ രാവിലെ എട്ടുമണി മുതൽ രാത്രി പത്തുമണിവരെ ആയിരുന്നു പാർക്കിങ്ങിനായി തുക അടക്കേണ്ടിയിരുന്നത് രാത്രി 10 മുതൽ രാവിലെ 8 വരെ 10 മണിക്കൂർ ഷാർജയിലെ എല്ലാ മേഖലകളിലും വാഹന പാർക്കിംഗ് സൗകര്യം സൗജന്യമായിരുന്നു. നവംബർ മാസം ഒന്നാം തീയതി മുതൽ രാവിലെ 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെ പാർക്കിങ്ങിനായി ഇനിമുതൽ പണമടയ്ക്കണം. പ്രവർത്തി ദിവസങ്ങൾക്കും വാരാന്ത്യ അവധി ദിനത്തിലും റമദാൻ മാസത്തിലും അതുപോലെയുള്ള എല്ലാ സർക്കാർ അവധി ദിവസങ്ങളിലും പാർക്കിങ്ങിനായി നീല ചിഹ്നങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള മേഖലയിൽ ഈ തീരുമാനം ബാധകമായിരിക്കും. 

അതേസമയം തന്നെ നീല ചിഹ്നം അടയാളപ്പെടുത്തിയിട്ടില്ലാത്ത പാർക്കിംഗ് മേഖലകളിൽ നിലവിലെ സാഹചര്യം തുടരും രാവിലെ എട്ടു മുതൽ രാത്രി 10 വരെ ആയിരിക്കും വാഹനം പാർക്ക് ചെയ്യുന്നതിനായി പണമടക്കേണ്ടി വരിക. വാരാന്ത്യ ദിവസമായ വെള്ളിയാഴ്ചയും മറ്റ് സർക്കാർ അവധി ദിവസങ്ങളിലും ഈ മേഖലകളിൽ നിലവിൽ തുടരുന്ന സൗജന്യ പാർക്കിംഗ് തുടർന്നും പൊതുജനങ്ങൾക്ക് ലഭ്യമാകും.

രാത്രി വൈകിയും ഷാർജ എമിറേറ്റിൽ വാണിജ്യ ആവശ്യങ്ങൾക്ക് വരുന്നവർക്ക് തടസ്സങ്ങൾ കൂടാതെ പാർക്കിംഗ് ലഭ്യമാകുവാൻ പുതിയ തീരുമാനം സഹായകമാകുമെന്നും പാർക്കിംഗ് സ്ഥല ലഭ്യതയ്ക്കും പൊതു പാർക്കിംഗ് സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനു വേണ്ടിയും ആണ് സമയം നീട്ടിയത് എന്നാണ് ഷാർജ മുനിസിപ്പാലിറ്റിയിലെ പബ്ലിക് വകുപ്പ് മേധാവി ഹമീദ് അൽ കൈത് അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.