25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 20, 2025
March 18, 2025
March 18, 2025
March 17, 2025
March 13, 2025
March 3, 2025
February 22, 2025
February 14, 2025
February 11, 2025

ജലഛായ ചിത്രങ്ങളുടെ അമരക്കാരൻ ;ചിത്രകാരൻ മോപ്പസാങ് വാലത്ത് അന്തരിച്ചു

Janayugom Webdesk
കൊച്ചി
February 11, 2025 5:20 pm

ജലഛായ ചിത്രങ്ങളുടെ അമരക്കാരൻ ചിത്രകാരൻ മോപ്പസാങ് വാലത്ത് അന്തരിച്ചു. 68 വയസായിരുന്നു. ന്യൂമോണിയയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രശസ്ത ചരിത്രകാരനായ വി വി കെ വാലത്തിന്റെ മകനാണ് മോപ്പസാങ് വാലത്ത്.സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ജീവനക്കാരനായിരുന്നു. എഴുത്തുകാരന്‍ സോക്രട്ടീസ് കെ വാലത്ത്, ഐന്‍സ്റ്റീന്‍ എന്നിവര്‍ സഹോദരങ്ങളാണ്. 

സംസ്കാരം ബുധനാഴ്ച കോട്ടയത്ത്.
ജോലിയിൽ നിന്നു വിരമിച്ചതിന് ശേഷം പെയിന്റിങ്ങിലേക്ക് തിരിഞ്ഞപ്പോൾ ചെയ്തത് കൂടുതലും കഥകളി ചിത്രങ്ങളാണ്. കഥകളി കൂടാതെ തിരുവാതിര, തെയ്യം എന്നിവയുടെ ചിത്രപരമ്പരകള്‍ ചെയ്തിട്ടുണ്ട്. നാല് പതിറ്റാണ്ടിനിടെ അയ്യായിരത്തിലേറെ ചിത്രങ്ങള്‍ വരച്ച അദ്ദേഹം കേരളീയ കലാരൂപങ്ങളെ ചിത്രീകരിക്കുന്നതില്‍ പ്രത്യേക താല്പര്യം പുലര്‍ത്തി. തിരുവാതിര, കഥകളി, തെയ്യം എന്നിവയുടെ ചിത്രപരമ്പരകള്‍ ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.