6 December 2025, Saturday

Related news

December 6, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 1, 2025
December 1, 2025
November 20, 2025
November 19, 2025
November 18, 2025

പായിപ്പാട് ജലോത്സവത്തിന് ഇന്ന് തുടക്കം; വള്ളംകളി ഞായറാഴ്ച

Janayugom Webdesk
ഹ​രി​പ്പാ​ട്
September 5, 2025 4:38 pm

പ്ര​സി​ദ്ധ​മാ​യ പാ​യി​പ്പാ​ട് ജ​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഞായറാഴ്ച വള്ളംകളിയോടെയാണ് ജലോത്സവം സമാപിക്കുക. 10 ചുണ്ടൻ വള്ളങ്ങളും ഉൾപ്പെടെ 40ൽ അധികം കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. കുട്ടികളുടെ ജലമേള, കാർഷിക സെമിനാർ, ജലഘോഷയാത്ര തുടങ്ങിയ പരിപാടികളും ഇതോടൊപ്പം നടക്കും.

വെള്ളിയാഴ്ച രാവിലെ 7ന് കെ കാർത്തികേയൻ പതാക ഉയർത്തും. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് മത്സരവള്ളംകളിയുടെ ഉദ്ഘാടന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി പി പ്രസാദ് വള്ളംകളി ഉദ്ഘാടനം ചെയ്യും. കെ സി വേണുഗോപാൽ എം പി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. രമേശ് ചെന്നിത്തല എം എൽ എ സുവനീർ പ്രകാശനം ചെയ്യും. ജലോത്സവത്തിനായി സ്റ്റാർട്ടിങ്, ഫിനിഷിങ് പോയിന്റുകളിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.