22 December 2024, Sunday
KSFE Galaxy Chits Banner 2

400 കോടിയുടെ ഹെറോയിനുമായി പാക്​ ബോട്ട്​ പിടിയിൽ

Janayugom Webdesk
ന്യൂഡൽഹി
December 20, 2021 8:56 am

77കിലോ ഹെറോയിനുമായി പാകിസ്​താനിൽ നിന്നുള്ള മീൻപിടുത്ത ബോട്ട്​ ഗുജറാത്ത്​ തീരത്ത്​ പിടിയിലായതായി പ്രതിരോധ വകുപ്പ്​ അറിയിച്ചു. ഇൻഡ്യനും കോസ്റ്റ്​ ഗാർഡും ഗുജറാത്ത്​ ഭീകര വിരുദ്ധ ​വിഭാഗവും സംയുക്തമായി നടത്തിയ ശ്രമത്തിലൂടെയാണ്​ ബോട്ട്​ പിടികൂടിയത്​.

400 കോടിയോളം രൂപ വിലമതിക്കുന്നതാണ്​ പടികൂടിയ ഹെറോയിൻ. പിടിയിലായ മീൻപിടുത്ത ബോട്ടിലുണ്ടായിരുന്ന ആറാളുകളും പിടിയിലായിട്ടുണ്ട്​. പ്രതിരോധ വകുപ്പിന്‍റെ പി.ആർ.ഒ ഒരു ട്വീറ്റിലൂടെയാണ്​ ബോട്ട്​ പിടികൂടിയത്​ അറിയിച്ചത്​. ‘അൽ ഹുസൈനി’ എന്ന്​ പേരുള്ള ബോട്ടാണ്​ പിടിയിലായത്​.
eng­lish sum­ma­ry; Pak boat seized with Rs 400 crore worth of heroin
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.