
വെള്ളപ്പൊക്കം ബാധിച്ച ശ്രീലങ്കയിലേക്ക് പാകിസ്ഥാന്‍ അയച്ചത് കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്കയെ സഹായിക്കുന്നതിനയായി ദുരിതാശ്വാസ സാമഗ്രികള്‍ വിജയകരമായി എത്തിച്ചുവെന്ന് പാക് ഹെെക്കമ്മിഷന്‍ എക്സില്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഹെെക്കമ്മിഷന്‍ പങ്കുവച്ച ചിത്രത്തില്‍ നിന്ന് ഭക്ഷണ സാധനങ്ങളുടെ കാലാവധി 2024 ആണെന്ന് സമൂഹമാധ്യമ ഉപയോക്താക്കള്‍ കണ്ടെത്തി. ഇതോടെ ഹെെമ്മിഷന്‍ പോസ്റ്റ നീക്കം ചെയ്യുകയും ചെയ്തു. ദുരന്തത്തില്‍ പെട്ട് ദുരിതമനുഭവിക്കുന്നവരെ അപമാനിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. പാക് പൗരന്മാരുടെ അക്കൗണ്ടുകളില്‍ നിന്നും വിമര്‍ശനമുണ്ടായി.
ലേബലുകൾ കൃത്യമായി പരിശോധിക്കാതെ സഹായ സാമഗ്രികൾ അയച്ചതും, അതിലുപരി കാലാവധി കഴിഞ്ഞ ഉല്പന്നങ്ങളുടെ ചിത്രം ഹൈകമ്മിഷൻ തന്നെ പരസ്യപ്പെടുത്തിയതും ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ഇസ്ലാമാബാദിൽ നിന്നുള്ള കയറ്റുമതിയിൽ ഭക്ഷണ പാക്കറ്റുകൾ, പാൽ, കുടിവെള്ളം, മെഡിക്കൽ സാധനങ്ങൾ, മറ്റ് അവശ്യ ദുരിതാശ്വാസ വസ്തുക്കൾ എന്നിവ ഉൾപ്പെട്ടിരുന്നു. അതേസമയം, വിഷയത്തിൽ ഇതുവരെയും ഔദ്യോഗിക വിശദീകരണം നൽകാൻ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല. കാലഹരണപ്പെട്ട ഏതെങ്കിലും ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിട്ടുണ്ടോ അല്ലെങ്കിൽ തടഞ്ഞുവച്ചിട്ടുണ്ടോ എന്ന് ശ്രീലങ്കൻ അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. 2015ൽ നേപ്പാളിലേക്ക് ബീഫ് ചേർത്ത റെഡി-ടു-ഈറ്റ് ഭക്ഷണം അയച്ചതിനും പാകിസ്ഥാനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.