
പൂഞ്ചിൽ പാക് ഷെല്ല് ആക്രമണത്തിൽ കോൺവെന്റ് സ്കൂൾ തകർന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. മെയ് 7ന് പാകിസ്താൻ നടത്തിയ ഷെല്ല് ആക്രമണത്തിലാണ് സ്കൂൾ തകർന്നത്. രണ്ട് കുട്ടികൾ മരിക്കുകയും ഏഴ് പുരോഹിതർക്ക് പുരോഹിതർക്കും കന്യസ്ത്രീകൾക്കും പരുക്കേല്‍ക്കുകയും ചെയ്തു. പാകിസ്താനിലെ ഒമ്പത് കേന്ദ്രങ്ങളിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്താൻ ഷെല്ല് ആക്രമണം ശക്തമാക്കിയത്. മതവിദ്വേഷമുണ്ടാക്കാനാണ് പാക് ശ്രമമെന്നും പൂഞ്ചിലെ നംഖാന സാഹേബ് ഗുരുദ്വാര ആക്രമിച്ചത് പാകിസ്താനാണെന്നും ഇന്ത്യ വ്യക്തമാക്കി. ഗുരുദ്വാര ആക്രമിച്ചത് ഇന്ത്യയെന്നത് പാകിസ്താന്റെ നുണപ്രചരണമാണെന്നും വാർത്താസമ്മേളനത്തിൽ വിക്രം മിസ്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.