22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

‘പകദ്വാ വിവാഹ്’; സർക്കാർ സ്കൂൾ അധ്യാപകനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു

Janayugom Webdesk
പട്ന
December 2, 2023 1:21 pm

തോക്കിൻമുനയിൽ നിർത്തി ബിഹാറിൽ വീണ്ടും വിവാഹം. സർക്കാർ സ്കൂള്‍ അധ്യാപകനായി നിയമിതനായ ഗൗതം കുമാർ എന്നയാളാണ് തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചത്. ബുധനാഴ്ച ഇയാളെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ ആളുടെ മകളെയാണ് തന്നെയാണ് വിവാഹം കഴിപ്പിച്ചത്. സംഭവത്തിൽ അയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പാസായ ഗൗതം ഈയിടെയാണ് പത്തേപൂരിലെ റേപുരയിലെ ഉത്ക്രമിത് മധ്യവിദ്യാലയത്തിലെ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. വാഹനത്തിലെത്തിയ സംംഘം കുമാറിനെ സ്കൂളില്‍ നിന്നും ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. റേപുര ഗ്രാമത്തിലെ രാകേഷ് റായിയുടെ മകളെയാണ് അധ്യാപകന് വിവാഹം കഴിക്കേണ്ടി വന്നത്. തനിക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലെന്നും ഹേയ മാൽപൂർ ഗ്രാമവാസിയായ കുമാർ പൊലീസിനോട് പറഞ്ഞു.

സംഭവം അറിഞ്ഞതോടെ കുമാറിന്‍റെ കുടുംബം ബുധനാഴ്ച രാത്രി മഹുവ‑താജ്പൂർ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പടേപൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ചയാണ് അധ്യാപകനെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായും സംസാരിക്കുന്നുണ്ടെന്നും അധ്യാപകന്‍ കോടതിയില്‍ മൊഴി രേഖപ്പെടുത്തുമെന്നും പടേപൂർ പൊലീസ് സ്റ്റേഷന്റെ അഡീഷണൽ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഹസൻ സർദാർ പറഞ്ഞു.

ഇതിന് മുന്‍പും ബിഹാര്‍, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിക്കുന്ന സംഭവമുണ്ടായിട്ടുണ്ട്. ‘പകദ്വാ വിവാഹ്‘എന്നാണ് ഇത് അറിയപ്പെടുന്നത്. സാമൂഹ്യമായും സാമ്പത്തികമായും മെച്ചപ്പെട്ട അവസ്ഥയിലുള്ളവരെയായിരിക്കും തട്ടിക്കൊണ്ടുപോവുക. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ മര്‍ദിക്കുകയും ചെയ്യും.

Eng­lish Summary:‘Pakadwa mar­riage’; A gov­ern­ment school teacher was held at gun­point and married
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.