5 March 2026, Thursday

Related news

March 5, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 3, 2026
March 2, 2026
March 2, 2026
March 1, 2026

വെടിനിർത്തലിന് അപേക്ഷിച്ചത് പാകിസ്ഥാൻ; അമേരിക്ക ഇടപെട്ടിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

Janayugom Webdesk
ന്യൂഡൽഹി
May 19, 2025 9:48 pm

വെടിനിർത്തലിന് അപേക്ഷിച്ചത് പാകിസ്ഥാനാണെന്നും അമേരിക്ക ഇടപെട്ടിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാർലമെന്ററി കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. അതേസമയം, പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചതിനാൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അദ്ദേഹം തള്ളി. പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) വെടിനിര്‍ത്തല്‍ ആവശ്യവുമായി ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കുകയായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുടെ യാതൊരു തരത്തിലുമുള്ള ഇടപെടലുണ്ടായില്ല എന്നും വിദേശകാര്യ സെക്രട്ടറി കമ്മിറ്റിയെ അറിയിച്ചു. ചർച്ച നടത്തി വെടിനിർത്തൽ നീട്ടാമെന്നും സിന്ധു നദി ജല കരാറിൽ പുന പരിശോധന വേണമെന്നുമുളള പാക് നിർദേശം തളളുകയാണ് ഇന്ത്യ. ഇതോടെ വെള്ളിയാഴ്ച വെടിനിർത്തൽ ധാരണ അവസാനിക്കില്ലെന്നും ഇക്കാര്യത്തിൽ സമയപരിധിയില്ലെന്നുമുള്ള ഇന്ത്യൻ നിലപാടിന് പാകിസ്ഥാൻ വഴങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.