5 December 2025, Friday

Related news

December 5, 2025
November 23, 2025
November 14, 2025
November 12, 2025
November 11, 2025
November 2, 2025
October 26, 2025
September 27, 2025
September 2, 2025
August 16, 2025

പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തും; നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി

Janayugom Webdesk
ന്യൂഡൽഹി
May 20, 2025 8:01 pm

ഇന്ത്യയും തമ്മില്‍ സംഘർഷമുണ്ടായി ദിവസങ്ങൾക്കു ശേഷം പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തുവാൻ തീരുമാനമായി. നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസി തലവനായിരുന്നു അസിം മുനീർ. 2022ലാണ് സൈനിക മേധാവിയായി നിയമിച്ചത്. സൈന്യത്തിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ. 

ജനറൽ അയൂബ്ഖാനാണ് പാക്കിസ്ഥാന്റെ ആദ്യ ഫീൽഡ് മാർഷൽ. ഫീൽഡ് മാർഷലായി അയൂബ്ഖാൻ സ്വയം പ്രഖ്യാപിക്കുകയായിരുന്നു. കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് ഭീകരർ നടത്തിയ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു. കേരള, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡിഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടിരുന്നു. 20 പേർക്കു പരുക്കേറ്റു. ഇതിനു പിന്നാലെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ പാക്കിസ്ഥാനിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.