22 January 2026, Thursday

Related news

December 5, 2025
November 13, 2025
October 14, 2025
October 12, 2025
October 3, 2025
September 30, 2025
September 30, 2025
September 19, 2025
September 13, 2025
September 13, 2025

35 തെഹ്‍രികെ താലിബാൻ ഭീകരരെ വധിച്ചെന്ന് പാക് സൈന്യം, 12 സൈനികരും കൊല്ലപ്പെട്ടു; അഫ്ഗാനെതിരെ ആരോപണം

Janayugom Webdesk
ഇസ്ലാമാബാദ്
September 13, 2025 7:23 pm

ഏറ്റുമുട്ടലിലൂടെ 35 ഭീകരരെ വധിച്ചതായി പാക് സൈന്യം. ഓപ്പറേഷനിൽ 12 സൈനികർ കൊല്ലപ്പെട്ടെന്നും പാകിസ്ഥാൻ അറിയിച്ചു. രണ്ട് ഇടങ്ങളിലായാണ് തെഹ്‍രികെ താലിബാന്‍റെ (ടിടിപി) ഭീകരരെ വധിച്ചത്. അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള ഭീകരരുടെ രണ്ട് ഒളിത്താവളങ്ങളിലായിരുന്നു ഓപ്പറേഷനെന്ന് പാക് സൈന്യത്തിന്‍റെ മാധ്യമ വിഭാഗമായ ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽ നടത്തിയ ആദ്യ ഓപ്പറേഷനിൽ 22 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പാക് സൈന്യം പറഞ്ഞു. തെക്കൻ വസീറിസ്ഥാൻ ജില്ലയിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ 13 പേർ കൂടി കൊല്ലപ്പെട്ടു. ഇവിടെ വച്ചാണ് 12 പാക് സൈനികർ കൊല്ലപ്പെട്ടത്. ഭീകരരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി സൈന്യം പറഞ്ഞു. ഈ ഭീകര പ്രവർത്തനങ്ങളിൽ അഫ്ഗാനിൽ നിന്നുള്ളവർക്ക് പങ്കുണ്ടെന്ന് ഐഎസ്പിആർ ആരോപിച്ചു. ഭീകരർ അഫ്ഗാൻ മണ്ണിൽ നിന്ന് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്നുവെന്നാണ് ആരോപണം. പാകിസ്ഥാനെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് അഫ്ഗാനിലെ താലിബാൻ സർക്കാരിനോട് പാക് സൈന്യം അഭ്യർത്ഥിച്ചു. തെഹ്‍രികെ താലിബാനും അഫ്ഗാൻ താലിബാനും രണ്ട് സംഘടനകൾ ആണെങ്കിലും പരസ്പരം അടുത്ത ബന്ധം പുലർത്തുന്നുണ്ട്. 2021ൽ അഫ്ഗാൻ താലിബാൻ കാബൂളിൽ അധികാരം പിടിച്ചെടുത്തതോടെ ടിടിപി കൂടുതൽ കരുത്ത് നേടിയതായി വിലയിരുത്തപ്പെടുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.