
പ്രകോപനപരമായ അവകാശവാദവുമായി പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വീണ്ടും രംഗത്ത്.ഇന്ത്യയ്‌ക്കെതിരെയും താലിബാനെതിരെയും യുദ്ധം ചെയ്യാൻ തങ്ങളുടെ രാജ്യം പൂർണമായും സജ്ജമാണ് എന്നാണ് ഖ്വാജ ആസിഫിന്റെ അവകാശവാദം.ഞങ്ങൾ കിഴക്കും പടിഞ്ഞാറും അതിർത്തികളിൽ യുദ്ധത്തിന് സജ്ജമാണ്.
ആദ്യ റൗണ്ടിൽ ദൈവം ഞങ്ങളെ സഹായിച്ചു, രണ്ടാം റൗണ്ടിലും അദ്ദേഹം ഞങ്ങളെ സഹായിക്കും കിഴക്ക് വശത്തുള്ള ഇന്ത്യയേയും പടിഞ്ഞാറുള്ള അഫ്ഗാനിസ്ഥാനേയും പരാമർശിച്ച് ഖ്വാജ ആസിഫ് പ്രസ്താവിച്ചു. ഒരു പൊതുപരിപാടിയിലായിരുന്നു ഖ്വാജയുടെ പ്രസ്താവന.ചൊവ്വാഴ്ച ഇസ്ലാമാബാദിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് പരാമർശം.
പാകിസ്ഥാനി താലിബാൻ (ടിടിപി) ഈ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യൻ പിന്തുണയോടെ സജീവമായ ഗ്രൂപ്പുകൾക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആരോപിച്ചപ്പോൾ, ബോംബാക്രമണത്തിലൂടെ താലിബാൻ സന്ദേശം നൽകുകയായിരുന്നുവെന്ന് ഖവാജ ആസിഫ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.