23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 18, 2024
October 14, 2024
October 7, 2024
October 6, 2024

1.7 ലക്ഷം അഫ്ഗാന്‍ പൗരന്മാരെ പാകിസ്ഥാന്‍ നാടുകടത്തി

Janayugom Webdesk
ഇസ്ലാമബാദ്
November 6, 2023 10:38 pm

ടോര്‍ഖാം അതിര്‍ത്തിയിലൂടെ 1.7 ലക്ഷം അഫ്ഗാ­ന്‍ പൗരന്മാരെ പാകിസ്ഥാന്‍ നാടുകടത്തിയതായി റിപ്പോര്‍ട്ട്. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശ പൗരന്മാര്‍ നവംബര്‍ ഒന്നിന് മുമ്പ് പാകിസ്ഥാന്‍ വിടണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഞായറാഴ്ച മാത്രം 6,500 പേരാണ് അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയത്. സെപ്റ്റംബർ 17 മുതൽ ആകെ 1,74,358 പൗരന്മാർ അഫ്ഗാനിസ്ഥാനിലെത്തിയതായി താലിബാന്‍ അറിയിച്ചു. 

ഖൈബർ പഖ്തൂൺഖ്വ, പഞ്ചാബ്, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 500 ലധികം തടവുകാരെ നവംബർ ഒന്നിനും നാലിനും ഇടയിൽ നാടുകടത്തി.ഔദ്യോഗിക കണക്കുകൾ പ്രകാരം പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്ന് 194 തടവുകാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ടോർഖാം അതിർത്തിയിലെത്തിച്ചു. വിദേശ പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകള്‍ വഹിക്കുമെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചു. കുടിയേറ്റക്കാരെ നാടുകടത്താനുള്ള പാകിസ്ഥാന്റെ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

പാകിസ്ഥാനിൽ നിന്ന് അ­ഫ്ഗാനിലേക്കെത്തുന്നവര്‍ക്ക് അ­ടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തിരിച്ചടിയാകും. മടങ്ങിയെത്തുന്നവരിൽ പലരും വിദ്യാഭ്യാസ രേഖകളില്ലാത്തവരായതിനാല്‍ പഠനം തുടരുന്നത് ബുദ്ധിമുട്ടാണെന്നും സേവ് ദി ചിൽഡ്രൻ കൺട്രി ഡയറക്ടർ അർഷാദ് മാലിക് പറഞ്ഞു. ദാരിദ്ര്യം കാരണം ബാലവേലയും കള്ളക്കടത്തിലെ കുട്ടികളുടെ പങ്കാളിത്തവും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അഫ്ഗാനികളെ പുറത്താക്കാനുള്ള പാകിസ്ഥാൻ തീരുമാനംമാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ഹിന ജിലാനി അഭയാര്‍ത്ഥികള്‍ക്കുള്ള യുഎന്‍ ഹൈക്കമ്മിഷന്‍ ഫിലിപ്പോ ഗ്രാന്‍ഡിക്ക് അയച്ച കത്തില്‍ പറഞ്ഞു, 2021 ഓഗസ്റ്റിൽ താലിബാൻ ഭരണം പിടിച്ചെടുത്തിന് ശേഷമാണ് ഭൂരിഭാഗം പേരും അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്തത്. 

Eng­lish Summary:Pakistan deport­ed 1.7 lakh Afghan citizens
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.