23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 6, 2024
December 4, 2024
December 4, 2024
November 14, 2024
November 14, 2024
November 12, 2024
November 12, 2024
November 11, 2024
November 9, 2024

തുർക്കി അയച്ച ദുരിതാശ്വാസ വസ്തുക്കൾ തന്നെ ഭൂകമ്പ ബാധിതർക്ക് തിരിച്ചയച്ച് പാകിസ്ഥാന്‍

Janayugom Webdesk
ഇസ്‍ലാമാബാദ്
February 19, 2023 9:14 am

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി പാകിസ്ഥാനിലേക്ക് അയച്ച സാമഗ്രികള്‍ തന്നെ തുര്‍ക്കിയിലേക്ക് തിരിച്ചയച്ച് പാകിസ്ഥാന്‍.
പാക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധച്ച് വാർത്തകൾ പുറത്ത് വിട്ടിരുന്നു. 

കഴിഞ്ഞ വർഷം പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവർക്കായി തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികളാണ് ഭൂകമ്പമുണ്ടായ തുർക്കിയിലേക്ക് പാകിസ്ഥാന്‍ രൂപം മാറ്റി അയച്ചെന്ന് പാക്ക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദ് വെളിപ്പെടുത്തി. പാകിസ്താനിലെ ജിഎൻഎൻ വാർത്താ ചാനലിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. തുർക്കിയിലേക്ക് സി–130 വിമാനത്തിലാണ് പാകിസ്ഥാന്‍ ദുരിതാശ്വാസ സാമഗ്രികളും രക്ഷാദൗത്യ സംഘത്തെയും അയച്ചത്. 

തുർക്കി അയച്ച അതേ ദുരിതാശ്വാസ സഹായമാണ് പാകിസ്ഥാന്‍ വീണ്ടും പായ്ക്ക് ചെയ്ത് തിരിച്ചയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഭൂകമ്പ ബാധിത തുർക്കിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യവും നേരിട്ട് വിലയിരുത്തുന്ന സമയത്താണ് പാകിസ്താന് കനത്ത നാണക്കേടായി വാര്‍ത്ത പുറത്ത് വരുന്നത്.

Eng­lish Summary;Pakistan has returned the relief goods sent by Turkey to the earth­quake victims
You may also like this video 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.