22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 13, 2026
January 8, 2026
January 2, 2026
January 1, 2026
December 31, 2025
December 28, 2025
December 27, 2025

പാക്കിസ്ഥാനില്‍ ചാവേറാക്രമണം; ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
ഇസ്ലാമാബാദ്
March 6, 2023 7:22 pm

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പൊലീസ് ട്രക്കിനു നേരെ ചാവേറാക്രമണം. ആക്രമണത്തില്‍ ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്റെ തലസ്ഥാനത്തു നിന്ന് 100 കിലോമീറ്ററോളം മാറി ദാദറിനടുത്ത് വച്ചായിരുന്നു ആക്രമണം. മോട്ടോര്‍ ബൈക്കിലെത്തിയ അക്രമി ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

പരിസരത്തുണ്ടായിരുന്ന നാട്ടുകാരടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്നിരുന്ന കാര്‍ഷിക മേളയ്ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ നല്‍കാനായി പോയ പൊലീസ് സംഘം തിരിച്ചു വരുന്ന വഴിക്കാണ് ആക്രമണമുണ്ടായത്.

ബലൂചിസ്ഥാന്‍ ഗവണ്‍മെന്റ്ആക്രമണത്തെ അപലപിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സമാധാനത്തിനെതിരെയുള്ള ഇത്തരം എല്ലാ ഗൂഢാലോചനകളെയും ആക്രമണങ്ങളെയും ജനങ്ങളുടെ സഹായത്തോടെ ചെറുക്കുമെന്ന് ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

Eng­lish Sum­ma­ry: Pak­istan: Nine killed in sui­cide bomb blast in Balochistan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.