
പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമദ് വാസിമിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. താരം ഒരു ക്രിമിനലാണെന്നും അദ്ദേഹത്തെ ടീമിലെടുത്ത പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എല്‍) ക്ലബ്ബ് ഇസ്ലാമാബാദ് യുണൈറ്റഡിനെ ആരാധകർ ബഹിഷ്കരിക്കണമെന്നും സാനിയ ആവശ്യപ്പെട്ടു.
2023 ഡിസംബറിൽ ലാഹോറിൽ ഇമദ് വാസിം തന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന് സാനിയ വെളിപ്പെടുത്തി. തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയ ഇമദ് ഒരു ‘കൊലയാളി‘യാണെന്നും ഇതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും സാനിയ അവകാശപ്പെട്ടു. ഒരുമിച്ച് ജീവിച്ചിരുന്ന കാലയളവിൽ ഇമദ് തന്നെ നിരന്തരം വഞ്ചിക്കുകയായിരുന്നുവെന്ന് സാനിയ ആരോപിച്ചു. നിയമനടപടി സ്വീകരിക്കുമെന്ന് ഇമദ് തന്നെ ഭീഷണിപ്പെടുത്തുന്ന വാട്സ്ആപ്പ് സ്ക്രീൻഷോട്ടുകളും സാനിയ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ഇത് വെറും പ്രതികാരമല്ല, നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും, പിസിബി തലവൻ മൊഹ്സിൻ നഖ്വിയും ഈ വിഷയത്തിൽ ഇടപെടണം’-സാനിയ വ്യക്തമാക്കി. സൂപ്പർ എട്ട് മത്സരങ്ങൾ തുടങ്ങാനിരിക്കെ പാകിസ്ഥാൻ ടീമിനും ഇമദ് വാസിമിനും ഈ വിവാദം വലിയ തിരിച്ചടിയായേക്കാം. ഈ വിഷയത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.