5 March 2026, Thursday

Related news

March 4, 2026
March 3, 2026
March 2, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026

റഷ്യക്കായി യുദ്ധമുഖത്ത് പാകിസ്ഥാന്‍ കൂലിപ്പടയാളികള്‍ : ആരോപണവുമായി സെലെന്‍സ്കി, നിഷേധിച്ച് പാകിസ്ഥാന്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 5, 2025 1:04 pm

യുക്രൈനെതിരെ റഷ്യയ്ക്ക് വേണ്ടി പാകിസ്ഥാനില്‍ നിന്നുള്ളവരും യുദ്ധം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് യുക്രൈന്‍ പ്രസിഡന്റ് ബൊളോദമീന്‍ സെലെന്‍സി. പാകിസ്ഥാന്‍ , ചൈന, താജിക്കിസ്താന്‍, ഉസ്ബൈക്കിസ്താന്‍ , ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നള്ള കൂലിപ്പടയാളികളാണ് യുക്രൈന്‍ സൈന്യത്തിനെതിരെ റഷ്യയ്ക്ക് വേണ്ടി പോരാടുന്നതെന്നാണ് സെലന്‍സ്കി വെളിപ്പെടുത്തിയത്. 

അതേ സമയം സെലെന്‍സ്കിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനരഹിതമായ ആരോപണമെന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്. യുദ്ധമുന്നണിയിലെത്തി സൈനികരുമായി സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവിടെനിന്നാണ് തനിക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കൂലിപ്പടയാളികളേപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് സെലെന്‍സ്‌കി പറയുന്നത്. ഈ രീതിയോട് തങ്ങള്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, സെലെന്‍സ്‌കിയുടെ ആരോപണം പാകിസ്ഥാന്‍ തള്ളിക്കളഞ്ഞു. ഇതുവരെ യുദ്ധത്തില്‍ പാകിസ്ഥാനില്‍ പങ്കെടുക്കുന്നുവെന്ന് യുക്രൈന്‍ തങ്ങളെ ഔദ്യോഗികമായി അറിയിക്കുകയോ അതുസംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നു പാക് വൃത്തങ്ങള്‍ പറഞ്ഞു. മുമ്പ് ചൈനീസ് പൗരന്മാരെ റഷ്യ യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നതായി സെലന്‍സ്‌കി ആരോപിച്ചിരുന്നു. അക്കാര്യം ചൈന പിന്നീട് നിഷേധിക്കുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.