15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 11, 2025
March 9, 2025
February 25, 2025
February 23, 2025
February 18, 2025
February 14, 2025
February 9, 2025
February 6, 2025
January 18, 2025
January 17, 2025

പാകിസ്താനില്‍ ഇ​ന്ധ​ന​വി​ല കു​ത്ത​നെ കൂ​ട്ടി ; പെട്രോള്‍ ലിറ്ററിന് 249. 80 രൂപ

Janayugom Webdesk
ഇസ്ലാമാബാദ്
January 30, 2023 9:22 am

പാകിസ്താനില്‍ ഇ​ന്ധ​ന​വി​ല കു​ത്ത​നെ കൂ​ട്ടി. പെട്രോളിനും ഡീസലിനും 35 രൂപവീതമാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍ വില ലിറ്ററിന് 249 രൂപ 80 പൈസയായും ഡീസല്‍ വില 262 രൂപ 80 പൈസയായും ഉയര്‍ന്നു. മണ്ണെണ്ണയ്ക്ക് 18 രൂപ കൂട്ടി. ഞായറാഴ്ച രാവിലെ ടെലിവിഷന്‍വഴി ധനമന്ത്രി ഇഷാഖ് ധറാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്.

പുതുക്കിയ വില ഞായറാഴ്ച രാവിലെ നിലവില്‍വന്നു. എല്ലാമാസവും ഒന്നുമുതല്‍ പതിനാറാം തീയതിവരെ രണ്ടാഴ്ചയിലൊരിക്കലാണ് പാകിസ്താനില്‍ എണ്ണവില പുതുക്കുന്നത്. വിലവര്‍ധനയ്ക്ക് മുന്നോടിയായി പാകിസ്താനിലെ പെട്രോള്‍പമ്പുകളില്‍ കനത്തതിരക്കാണ് അനുഭവപ്പെട്ടത്.

Eng­lish Sum­ma­ry: Pak­istan’s Petrol, Diesel Prices Are At A Record High
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.