
ഡോക്ടർമാരുടെ തീവ്രവാദ ശൃംഖല പുറത്തുവന്നതിനു പിന്നാലെ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ കുട്ടികളെ ഉപയോഗിച്ച് തീവ്രവാദ ‑ചാരപ്രവർത്തനം നടത്തുന്നതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത നാൽപ്പതോളം പേർ ഇപ്പോൾ സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരിൽ 12 പേർ പഞ്ചാബിൽനിന്നും ഹരിയാണയിൽ നിന്നുമുള്ളവരും 25 പേർ ജമ്മു കശ്മീരിൽ നിന്നുമുള്ളവരുമാണ്. പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഇവരെ ഐഎസ്‌ഐയാണ് കെണിയിൽ വീഴ്ത്തിയത്. കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ 15 വയസുള്ള ഒരു കുട്ടിയെ പിടികൂടിയതോടെയാണ് കൗമാര ചാരശൃംഖല കണ്ടെത്തിയത്. പാകിസ്താനിൽ നിന്നുള്ള ഏജൻസികളുമായി ഈ കുട്ടി ബന്ധം പുലർത്തിയതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
കുട്ടിയുടെ ഫോൺ സ്‌കാൻ ചെയ്ത അന്വേഷണ സംഘം ഞെട്ടിപ്പോയിരുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ മുന്നണി സംഘടനകളുമായും ഐഎസ്‌ഐ ബന്ധമുള്ള ഏജൻസികളുമായും കുട്ടി ബന്ധം പുലർത്തിയിരുന്നുവെന്ന് പത്താൻകോട്ടിലെ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ദൽജിന്ദർ സിങ് ധില്ലൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.