27 December 2025, Saturday

പാലാ നഗരസഭ; ജോസിന്‍ ബിനോ സിപിഎം സ്ഥാനാര്‍ത്ഥി

Janayugom Webdesk
തിരുവനന്തപുരം
January 19, 2023 10:50 am

പാലാ നഗരസഭയില്‍ സിപിഎം ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി ജോസിന്‍ ബിനോയെ തെരഞ്ഞെടുത്തു. തീരുമാനം അംഗീകരിക്കുന്നതായി കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു പ്രതികരിച്ചു.നഗരസഭ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്‍.

എല്‍ഡിഎഫ് ധാരണ പ്രകാരം നിലവിലെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ആന്റോ ജോസ് പടിഞ്ഞാറെക്കര രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. 

പകല്‍ 11ന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തെരഞ്ഞെടുപ്പ്.വരണാധികാരി പാലാ വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ കെ ജയശ്രീയുടെ അധ്യക്ഷതയിലാകും തെരഞ്ഞെടുപ്പ്. 26 അംഗ കൗണ്‍സിലില്‍ ഭരണമുന്നണിയായ എല്‍ഡിഎഫിന് 17ഉം യുഡിഎഫിന് എട്ടും ഒരു സ്വതന്ത്രനുമാണ് അംഗങ്ങളായുള്ളത്.

Eng­lish Summary:
Pala Munic­i­pal­i­ty; Josin Binoye is the CPM candidate

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.