
പാലക്കാട് 14കാരനായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. മങ്കര സ്വദേശിയായ വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 1.30മുതലാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാരുടെ മൊഴി.
കുട്ടി ഒലവക്കോട് ഭാഗത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞയാഴ്ച്ച പാലക്കാട് നിന്നും 13 വയസ്സുള്ള രണ്ടു പെൺകുട്ടികളേയും കാണാതായിരുന്നു. അവരെ ഒലവക്കോട് റെയിൽവേ പരിസരത്തുനിന്നും കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.