14 February 2026, Saturday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

പാലക്കാട് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

Janayugom Webdesk
പാലക്കാട്
September 20, 2024 8:58 pm

ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ധോണി ഉമ്മിണി പഴമ്പുള്ളി വീട്ടില്‍ ബി അനില്‍കുമാറാണ് (24) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1:45 ന് അനിലിന്റെ ബൈക്ക് അതേ ദിശയില്‍ സഞ്ചരിച്ച വാഹനത്തെ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തൃശൂരില്‍ സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനില്‍കുമാര്‍.

ഇടിയുടെ ശക്തിയില്‍ അനില്‍ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന യാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ച് വടക്കാഞ്ചേരി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. ഇടിച്ച വാഹനം കണ്ടെത്താന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: തങ്കമണി. സഹോദരന്‍: അരുണ്‍കുമാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.