22 January 2026, Thursday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം:കോണ്‍ഗ്രസില്‍ നിന്ന് ഗ്രാമപഞ്ചായത്ത് അംഗം അടക്കം നിരവധിപേര്‍ പാര്‍ട്ടി വിട്ടു

Janayugom Webdesk
തിരുവനന്തപുരം
November 1, 2024 3:19 pm

പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തിയ അനുര‍ജ്ഞന ചര്‍ച്ചും വിഫലമാകുന്നു.പാലക്കാട് മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിടുന്നത് ദിനം പ്രതി കൂടികൊണ്ടുവരുന്നു.അവസാനം നിലപാടില്‍ മാറ്റമില്ലെന്ന് പിരായിരി പഞ്ചായത്ത് അംഗവും ഭര്‍ത്താവും.

കോൺഗ്രസ് പാര്‍ട്ടിക്ക് എതിരല്ല,പക്ഷെ വികസനത്തിന് വേണ്ടി സരിനൊപ്പം നില്‍ക്കുമനന്നും കോൺ​ഗ്രസിനായി പ്രചരണ പ്രവർത്തനങ്ങൾക്കിറങ്ങില്ലെന്നും, പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും ഇവർ വ്യക്തമാക്കി.നേതാക്കളുടെ പ്രവൃത്തിയിലുള്ള അതൃപ്തിയെ തുടർന്നാണ് കൂടുതൽ പ്രവർത്തകർ പാർട്ടി വിടാൻ ഒരുങ്ങിയത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറി പിരായിരി പഞ്ചായത്ത് മെമ്പർ സിത്താരയുമാണ് കോൺ​ഗ്രസിനെ കൈയൊഴിഞ്ഞത്.

ഷാഫിക്കെതിരെ വൻ വിമർശനങ്ങളാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശി ഉയർത്തിയത്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പില്‍ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങൾ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ് ഉയര്‍ത്തിയിരുന്നു.കോൺഗ്രസിനകത്തെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ച് നിരവധി പ്രവർത്തകരാണ് പാർട്ടി വിടുന്നത്. ബിജെപി അനുകൂലനിലപാടുകൾ നേതൃത്വം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് പി സരിൻ പാർട്ടി വിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.