6 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 5, 2025
April 4, 2025
April 3, 2025
April 2, 2025
April 2, 2025
March 31, 2025
March 29, 2025
March 28, 2025
March 27, 2025

പാലക്കാട് സിപിഐഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു; തലയ്ക്കും കഴുത്തിലും വെട്ടേറ്റു, പാലക്കാട് കനത്ത പൊലീസ് കാവല്‍

Janayugom Webdesk
പാലക്കാട്
August 15, 2022 12:56 am

പാലക്കാട് മലമ്പുഴയില്‍ സിപിഐഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു.
പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കൊട്ടേക്കാട് കുന്നംക്കാട് സ്വദേശി ഷാജഹാ(40)നാണ് കൊല്ലപ്പെട്ടത്. സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. വടിവാള്‍ കൊണ്ട് തലയ്ക്കും കഴുത്തിലും വെട്ടേറ്റതായാണ് റിപ്പോര്‍ട്ട്.
ഭാര്യ: ഐശുമ്മ, മക്കള്‍: ഷാഹിര്‍, ഷഹീര്‍, ഷിഫാന.
ഞായറാഴ്ച രാത്രയോടെ 9.30 ഓടെയാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ഷാജഹാനെ ഒരു സംഘം വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാജഹാന്‍ മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കൊട്ടേക്കാടും പരിസരും വന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Eng­lish Sum­ma­ry: Palakkad CPIM work­er hacked to death by RSS work­ers; Cut on the head and neck, Palakkad is under heavy police guard

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.