12 December 2025, Friday

Related news

November 9, 2025
November 1, 2025
October 3, 2025
September 27, 2025
September 22, 2025
September 11, 2025
August 27, 2025
April 30, 2025
April 17, 2025
April 17, 2025

ലോക്കപ്പില്‍ പ്രതി മരിച്ച സംഭവം; 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, അന്വേഷണം ക്രൈംബ്രാഞ്ചിന്

Janayugom Webdesk
പാലക്കാട്
March 14, 2024 3:04 pm

പാലക്കാട്ടെ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് എക്സൈസ് ജീവനക്കാർക്ക് സസ്പെൻഷൻ. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പേരെയാണ് സസ്പെൻഡ് ചെയ്തത്. ജോലിയില്‍ കൃത്യവിലോപം കാട്ടി എന്ന് കാണിച്ചുകൊണ്ടാണ് നടപടി. അതേസമയം, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.

ഇന്ന് രാവിലെയാണ് പാലക്കാട്‌ എക്സൈസ് പിടികൂടിയ ലഹരി മരുന്ന കേസിലെ പ്രതി ഇടുക്കി സ്വദേശി ഷോജോ ജോൺ ലോക്കപ്പിനുള്ളില്‍ ആത്മഹത്യ ചെയ്തത്.

Eng­lish Sum­ma­ry: palakkad excise office accused death; two offi­cers suspended
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.